പുൽക്കൂട്ടിൽനിന്നും
പുൽക്കൂട്ടിൽ ജനിച്ചു-
കുരിശ്ശിൽമരിച്ച-
യേശു നന്മയുടെ
അവതാരമായി.
അഴിമതിയുടെ
അറകളോരോന്നും
പൊളിക്കാൻ ശ്രമിച്ച
ജന്മങ്ങളോരോന്നും
സമ്മാനമില്ലാതെ
അധികാരത്തിന്റെ
ചരമ പേടകം
സ്വയമേറ്റു വാങ്ങി.
ആഘോഷമെന്തിനു-
ചിരിച്ചും രസിച്ചും
പിന്നയും മറ്റൊരു
ലാഭവീതത്തിനായ്.
Not connected : |