എന്റെ പ്രണയം  - മലയാളകവിതകള്‍

എന്റെ പ്രണയം  

എന്റെ പ്രണയം
ഓളങ്ങളാൽ ഞാൻ തീർത്തൊരീ
വരികൾ നിന്നിലേക്കെത്തിക്കുവാനായ്
ഏറെ പണിപ്പെട്ടു നെഞ്ചിന്റെ
നോവിലീ വരികൾ തീർക്കാന-
തിലേറെ കൊതിച്ചു നിനക്കായ്
മാത്രമീ വരികൾ മൂളാൻ
അമ്മതൻ മെയ്യിലൂടൊഴുകുന്ന
പുഴയെന്റെ ,പ്രണയമൊഴു-
കുന്നതോ ആഴീ നിനക്കായ്
ഒന്നായി ചേരണം,മാറിൽ ചായണം
ഒരുമിച്ചു തീ ർക്കണം മഴവില്ലുകൾ
അതിനായി ആർദ്രമായ് ഒഴുകുന്നു
ഞാനിന്നു, നിന്നിലേക്കെ-
ത്തുവാൻ വെമ്പലോടെ .

ഈ പ്രയാണത്തിലെൻ മേനിയിൽ
പൊടിയുന്നു കല്ലുകൾ -
ചാർത്തിയ ചോരനീർച്ചാലുകൾ ......
ഇനിയുമെത്ര കാതമുണ്ടെ-
ന്നറിയില്ല ,യെ ത്ര നാഴികയുണ്ടെ-
ന്നതും ,ഒരു വിളിക്ക പ്പുറമു-
ണ്ടെങ്കിലും നീയേറെയകലെ-
യാണെന്നിൽ നിന്നും .
കാലം കൊഴിയുന്നു ,സന്ധ്യകൾ
മായുന്നു ,നിന്നിലേക്കുള്ള-
യെൻ യാത്ര തുടരുന്നു
ഏത് ജലാശയത്തിൽ ഞാന -
ലിഞ്ഞാലും മനസൊഴുകു-
ന്നതോ നിന്നിലേക്കായ്.

ഈ വരികളിൽ താളം
ചേർന്നില്ലെന്നിരിക്കാം ,
ഈ വരികളിൽ ഹൃദ്യം
നിറ യാതിരിക്കാ-
മെങ്കിലും നിറയുന്നു കാലങ്ങളായ്
എൻ ഹൃത്തിൽ നിറഞ്ഞ
പ്രണയത്തിന്റെ ചൂട്
ഒരു മാത്ര പോലും കേൾക്കി-
ല്ലെന്നറിവിലും ഒരു ദിനം പോലും
പുല്കില്ലെന്നറിവിലും
ഇന്നുമെൻ ചോര കൊണ്ടെഴുതുന്നു
നിനക്കായ്,യെന്നലകളിൽ
തീർത്തയീ പ്രണയകാവ്യം
ഒരു നാളിലെങ്കിലുമാ മാറിൽ
കിടന്നീ വരികൾ മൂളാൻ
മോഹിക്കും ഞാൻ വൃഥാ ........


up
0
dowm

രചിച്ചത്:athira
തീയതി:26-12-2016 10:06:00 AM
Added by :amrutham
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me