നീ നൽകിയ ആ പ്രണയം
വിട ചൊല്ലി അകലുന്ന സന്ധ്യപോലും നാളെ എത്തുമെന്നാർക്കോ വാക്ക് കൊടുത്തതാകാം ...
ആ വാക്കിനാൽ എന്നും ആ സന്ധ്യയും വന്നു മടങ്ങുന്നതാകാം ...
കള കളം കൊഞ്ചുന്ന കിളികൾ എന്നും തമ്മിൽ കിന്നാരം ചൊല്ലുന്നതാകാം ...
തേൻ നുകർന്നു മടങ്ങുന്ന തേനീച്ചയും .. പ്രണയ സംഗീതം മൂളുന്നതാകാം ..
ഒഴുകി അകലുന്ന പുഴ പോലും ആരെയോ തേടി യാത്രയായതാകാം ..
ഇന്ന് പെയുന്നോരാ മഴ പോലും .. കാറ്റിനാൽ അകലുന്ന മേഘങ്ങൾ തൻ കണ്ണുനീരാകാം ...
പുലരിയിൽ വിരിയുന്ന മഞ്ഞു പോലും പുൽനാമ്പിനെ ചുമ്പിച്ചീടുന്നതാകാം
ശിശിരത്തിൽ പൊഴിയുന്ന ഇലകൾ പോലും ആർക്കോ വേണ്ടി വഴി മാറിയതാകാം.....
എങ്കിൽ ...........
നീ പകർന്നു നൽകിയ ആ പ്രണയം ഇന്നൊരു നഷ്ട സ്വപ്നം മാത്രമാകാം .......
Not connected : |