ഒരു കോളേജ് ക്യാന്റീന് - തത്ത്വചിന്തകവിതകള്‍

ഒരു കോളേജ് ക്യാന്റീന് 

എണ്ണ കറ പിടിച്ചു മെഴുകിയ ഭിത്തി-
യില് ചുവന്ന ചായത്താല്
എഴുതിയ മുദ്രാവാക്യം തെളിഞ്ഞിരുന്നു.
എണ്ണയില് ചൂടാവുന്ന പരിപ്പുവട-
യതിന്റെ പ്രതീകമത്രേ.
പരസ്പരം മറച്ചിടാന് മതിലുകളില്ലയീ ലോകത്ത്
രാഷ്ട്രീയ ചൂടു പോലും ശാന്തമായീടുന്നു
ചൂടു ചായയുടെ രുചിയില്.
ബര്ഗരിന് ആഢംബരമില്ലേലും,മാളുകളുടെ
വിശാലത ഇല്ലെങ്കിലുമീ ഇരുണ്ട കെട്ടിടവും
ചൂടു കാപ്പി തന് കയ്പും
തേഞ്ഞ കസേരയും,
നനഞ്ഞ ചുമരിലെ സൌഹൃദ ചിഹ്നവും
എല്ലാം ഈ ലോകത്തിവിടല്ലാതെ
വെറെവിടെ കിട്ടീടാന്?


up
0
dowm

രചിച്ചത്:Jomol
തീയതി:02-01-2017 09:51:33 PM
Added by :Jomol
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me