വിരഹം - തത്ത്വചിന്തകവിതകള്‍

വിരഹം 

യാത്രചോദിച്ചു പിരിയും വരെ..
ഞാനറിഞ്ഞില്ല വിരഹമെന്ന വികാരം.. തിരികെനടക്കാനാവുന്നില്ലെനിക്ക്..
നിറ കൺകളാൽ കാണുന്നില്ലെനിക്ക്..
വന്ന വഴിയുമാ വഴികാഴ്ചകളൊന്നുമേ..
എല്ലാം ശൂന്യമായൊരാകാശം കണക്കെ..

എത്ര ഋതുക്കൾ നമ്മളൊന്നിച്ചീ വഴി നടന്നു,
എത്ര വർഷ മഴയിൽ കുതിർന്നു..
ഈറനോടെ കൈകോർത്തുരുമ്മി നടന്നു..
വസന്തകാലമെത്ര നാം കണ്ടു..
ഓണനിലാവും പൂക്കളും കേളികൊട്ടും..
എത്ര വിഷു പുലരിയും കണിക്കൊന്നയും..

അമ്പലമുറ്റവും ആരായാലും ഇടവഴിയും ..
നമ്മൾ പതുങ്ങി ചിണുങ്ങിനടന്ന മൺപാതകളും ..
പൂര വിളക്കുകൾ തെളിയുമ്പോൾ..
ആഘോഷം ഉള്ളിൽ നിറയുമ്പോൾ..
ഒരായിരം പ്രേമചിരാതുകളായി നമ്മൾ ..
പ്രണയമായിരുന്നു നമ്മുക്കെല്ലാം-
എന്നുമെല്ലാറ്റിനോടും..

ഓർമ്മകൾതൻ ആരവങ്ങളിൽ മുഴുകി നിൽക്കവേ..
സന്ധ്യമയങ്ങിയെന്നോതി കിളികളും പറന്നു പോകവേ..
പാടവരമ്പതേകയായി ഞാൻ നിൽപ്പു..
ത്രിസന്ധ്യ വിളക്കെന്ന പോലെ..
അടർന്നു വീണൊരു തുള്ളി കണ്ണുനീർ..
എന്നുള്ളിലെ വിളക്കിന്നണച്ചു..

വിരഹത്തിൻ വേദന ഞാനിന്നറിയുന്നു..
വേരോടെ വിഴുങ്ങുമീ വ്യഥ ഇന്നെന്നെ..
നിമിഷങ്ങൾ വർഷമാണെങ്കിലും..
ദൂരയാമൺപാതയിൽ നോക്കി കാത്തിരിക്കാം ..
ഒരു നുറുങ്ങുവെട്ടത്തിൻ ചോട്ടിൽ..
ആരുംകാണാതെ നിന്റെ മാത്രം ചിരതായി. .


up
0
dowm

രചിച്ചത്:Smitha Rakesh
തീയതി:03-01-2017 07:21:48 PM
Added by :smitha rakesh
വീക്ഷണം:198
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :