മുല്ലപൂക്കുന്ന നാൾ.. - തത്ത്വചിന്തകവിതകള്‍

മുല്ലപൂക്കുന്ന നാൾ.. 

ആരോരുമില്ലാതോരനാഥമാം ബാല്യമെനിക്കുണ്ടായിരുന്നു...
പിഞ്ചു കൈകൾ ചേർത്തു പിടിക്കുവാൻ.. കുഞ്ഞിളം കണ്ണിന്റെ കണ്ണുനീരൊപ്പുവാൻ...
വിശക്കുന്ന വായിലൊരുരുള ചോറുട്ടുവാന്
ആരുമെനിക്കില്ലായിരുന്നു ഞാനാർക്കും സ്വന്തമല്ലായിരുന്നു..

ആർക്കോജനിച്ചു ഞാൻ ആർക്കും വേണ്ടാതയായി..
ഒരു മാത്രകൊണ്ടെന്റെ ജന്മ ബന്ധവും മറന്നെന്നെയനാഥനാക്കി..
വഴിയോരത്തു പൂത്തൊരു നൊമ്പരപ്പൂ മാത്രമായി..
നട്ടു നന്ക്കുവാനാളില്ലാത്തൊരു കാട്ടു പൂ മാത്രമായി..
ഒരു തേങ്ങലു മാത്രമായി ഞാനലഞ്ഞു..

സ്നേഹപൂക്കളെ തേടിയലഞ്ഞു നടക്കവേ..
ആരോ വെട്ടിയെറിഞ്ഞൊരു മുല്ലയെ കണ്ടുഞ്ഞാൻ..
നൊമ്പരത്തോടെയെടു ഞാനെൻ
കാട്ടുപൂന്തോപ്പിൽ നട്ടുനച്ചു..
എൻ കൊച്ചനുജത്തി എന്നപോലെ..
എനിക്കാരോക്കെയോ ഉള്ളതായി തോന്നിയന്ന്..

അച്ഛനുമമ്മയുമായി കൊഞ്ചി നടക്കുന്ന..
പിഞ്ചു കുഞ്ഞുങ്ങളെ കണ്ടു
കൊതിച്ചിരിക്കവേ..
നഷ്ടബാല്യത്തിൻ വേദനയിൽ ചിരിക്കുവാൻ സ്വയം പഠിച്ചു..
അന്നെന്റെ മുല്ലവിരിഞ്ഞെനിക്കുവേണ്ടി..
ധന്യമായി തോന്നിയെൻ ജീവിതമാകൊച്ചു സന്തോഷത്തിലും..
ഞാനെന്ന കാട്ടുപൂവിനു കൂട്ടായിയൊരുമുല്ലപ്പൂവ് !!

up
0
dowm

രചിച്ചത്:സ്മിത Rakesh
തീയതി:03-01-2017 07:18:34 PM
Added by :smitha rakesh
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :