പഠിത്തം.
ഇല്ല വരില്ല പഠിക്കുവാൻ
ദിവസവും സ്കൂളിൽ
തെല്ലൊന്നു ചിരിച്ചെത്തുന്നിവൻ
അവധിക്കാലത്തിൽ.
വീട്ടിൽനിന്നാട്ടവും പാട്ടുമായ്
തെരുവിലെത്തുന്നു.
ട്യൂഷനെന്നുപറഞ്‍ രാവിലെ.
സ്കൂട്ടറിൽ കുതിക്കും..
തീയേറ്ററും ഇന്റർനെറ്റ് കെഫ്ഉം
ബ്ലൂ ഫിലിമുമാണ്
തലയിൽ നിരക്കുന്നപാഠം.
പിന്നെയല്പം സൊള്ളലും
മദ്യവും തളർത്തി പഠിത്തം
വെറും കടംകഥ.
പരീക്ഷയല്ലാത്ത പരീക്ഷ
പുസ്തകങ്ങളുടെ
സുഹൃത്തല്ലാതാക്കിയിന്നത്തെ
നൂതനവിദ്യകൾ.
Not connected : |