ഒഴിഞ്ഞ വീട്.
മറച്ചു വയ്കുന്നതെല്ലാം
മറിച്ചുവിറ്റും
മടച്ചുകൂട്ടുന്നതെല്ലാം
കുടിച്ചു തീർത്തും
വീടിന്റെ മധുരമെല്ലാം
കയ്ച്ചിറങ്ങും.
നാടിന്റെ സ്വാദുകളെല്ലാം.
നാട് നീങ്ങിയിട്ടു-
തീന്മേശകളിലേക്കുള്ള-
ചേക്കേറലിനു-
മത്സരിക്കുന്ന സംസ്കാരം
അസ്വസ്ഥമാക്കും
സമൂഹത്തിന്റെ വിരഹ-
ദുഖങ്ങളുമായ്.
Not connected : |