പ്രണയം  - തത്ത്വചിന്തകവിതകള്‍

പ്രണയം  

അധികമാണെൻ പ്രണയമെങ്കിലും
എൻ ജീവിതത്തിൽ അടരാതെ വയ്യ
എൻ ഹൃദയമാകും മണിവീണയിൽ
എൻ പ്രിയനേ നിനക്കായി പ്രണയം ജനിക്കുമീരാവിൽ
അറിയാതെ എൻ ഉള്ളം തേങ്ങുന്നു
കരുണാർദ്രമാമെൻ ചിന്തയിൽ
കണ്ണുനീർതുള്ളിയായി വിടരുന്നു
നിൻ കരുതലിൻ പ്രണയം
എൻ പ്രാണനാഥ നിനക്കായി ഞാൻ എത്ര ജന്മം
കാത്തുനില്പു നിൻ പ്രണയം നുകരാൻ
ഇന്നെൻ ഹൃദയം പ്രണയാർദ്രമാണ്
നനുത്ത പനിനീർ ദളങ്ങളെപോൽ
ഇനി എത്ര നാൾ ഞാൻ ഈ പ്രണയം നുകരും
അറിയില്ല എനിക്കറിയില്ല
ഈ ജീവിത മതിയാകുമെന്നുup
0
dowm

രചിച്ചത്:bindhu raju
തീയതി:12-01-2017 01:19:50 PM
Added by :raju francis
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :