മെർക്കുറി  - ഇതരഎഴുത്തുകള്‍

മെർക്കുറി  

മെർക്കുറി
----------------
ആ നാട്ടിലെ ഒരു പറമ്പിൽ ഞാൻ ഒരു ചതുരത്തിലുള്ള ഗ്ലാസ് കണ്ടു....

അതെടുത്ത് നോക്കിയപ്പോൾ
അതിലൂടെ ആരോ എന്നെ നോക്കുന്നു.....

നോട്ടം...മനസ്സിൽ കേറിയപ്പോൾ......
മറുപുറത്ത് നിന്ന് രസമില്ലാത്ത രസം തേച്ച് ഗ്ലാസൊരു കണ്ണാടിയായി മാറി....

കണ്ണാടിയിൽ മറുപുറം കാണാൻ പറ്റാതെ ഞാൻ വീണ്ടും വീണ്ടും മെർക്കുറിയുടെ മായാജാലം നോക്കി നിന്നു പോയി......

കണ്ണാടി വീണ് പൊട്ടുന്നത് വരെ ഞാനറിഞ്ഞിരുന്നില്ല എന്നെ കാണാൻ ഞാൻ മാത്രമേയുള്ളൂവെന്ന്....

---- രാഹുൽ.ടി.ഒ


up
0
dowm

രചിച്ചത്:രാഹുൽ ടി ഒ
തീയതി:11-01-2017 11:10:38 AM
Added by :Rahul T O Cherupazhassi
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :