ഉള്ളടക്കം.
നാദത്തിലുണ്ട് മധുരം
നിറത്തിലുണ്ട് സൗന്ദര്യം
മണത്തിലുണ്ട് സന്തോഷം
നാക്കിനുണ്ട് രസങ്ങൾ
സത്യത്തിനുണ്ടാഹ്ലാദം
കാപട്യത്തിനുണ്ട് ക്രൂരത
ദുഖത്തിനുണ്ട് വിഷാദം
സുഖത്തിനുണ്ട് സന്തോഷം
ജലമെത്ര ത്യാഗി
വായുവോ സഞ്ജീവനി
മണ്ണിന്റെ ചേർച്ചയെന്നും
മനുഷ്യന്റെ ഉള്ളടക്കം.
ജീവന്റെ വേദനയുൾക്കൊള്ളും
ജന്മത്തിലും മരണത്തിലും
സാന്ത്വനപ്പെടുത്താൻ കൂട്ടാളികൾ.
ജന്മങ്ങളൊന്നിച്ചു കൂടും.
ചത്തും ജനിച്ചുമീ ഭൂതലത്തിൽ.
Not connected : |