സൂര്യകോപം
കോൺക്രീറ്റുകൾ വാർത്തു കെട്ടി പൊക്കിയ
മഹാസൗധങ്ങൾ ചുട്ടു പൊള്ളുന്നു.
മറ്റത്തുകല്ലുകൾ നിരത്തി
പുല്ലിനെ പമ്പ കടത്തി.
സൂര്യാകോപം നിയന്ത്രിക്കാൻ
എല്ലായിടവും എയർകണ്ടീഷനാക്കി
മനസ്സും ചുറ്റുവട്ടവും പുകച്ചാണിന്നു
വിത്ത നാഥന്റെആഡംബരദിവസങ്ങൾ.
മാങ്ങയും ചക്കയും
നാടു നീങ്ങിയില്ല.
നെല്ലറകൾ കുറഞ്ഞു.
നഞ്ചിനാടില്ല
കുട്ടനാടുനികത്തി
പാലക്കാട് വരണ്ടു.
പാടങ്ങളിൽ നെല്ലില്ല
വൻ നഗരങ്ങൾ മാത്രം.
അറകൾ പണിയുന്ന-
ആശാരിയില്ല,തടിയില്ല
കുളമില്ല തോടില്ല
ആറില്ല, കാടുമില്ല.
പോക്കറ്റ് നിറയെ
കാർഡുകൾ മാത്രം.
പണ്ടത്തെ ജീവിതമോർത്തു
കണ്ണീർ തുറക്കുമന്നത്തെ
ജീവിതമനുഭവിച്ചവർ.
ഇന്നത്തെ കെണിയിൽ
ഇനിയെത്ര കാത്തിരിക്കണം.
പെരുമഴയൊന്നു പെയ്യാൻ.
Not connected : |