പിണക്കം  - തത്ത്വചിന്തകവിതകള്‍

പിണക്കം  

അവള്‌ ക്ക് അറിയാം..
പിണക്കം മാറ്റാന് ഞാന്
അവള്ക്കരികില്‍ എത്തുമെന്ന്....
ഒരുപാട് കാത്തുവെച്ചിട്ടും
വീണുടഞ്ഞു
പോയ സ്വപ്നങ്ങളെ ക്കൊണ്ട്...
ഒരുപാട് താലോലിച്ചിട്ടും
നഷ്ടപെട്ടു പോയ
മോഹങ്ങളെ ക്കൊണ്ട്...
ഒരുപാട് വിശ്വസിച്ചിട്ടും
കൈവിട്ടുപോയ
വിധിയെക്കൊണ്ട്...
ഓർമ്മതൻ ചില്ലയിൽ
ഞാനൊരു കൂടു
പണിതു...
ക്ഷണിക്കാതെ വന്ന
ഒരു അഥിതിയെപ്പോലെ
കണ്ണുനീര്
ആ കൂട്ടിൽ വിരുന്നെത്തിയെങ്കിലും...
പുഞ്ചിരികൊണ്ട് ഞാനാ..
കണ്ണുനീരിനെ
ആരും കാണാതെ മറച്ചുവെച്ചു...
പ്രതീക്ഷകൾ കൊണ്ട്
ഞാനാ കൂടിന് അലങ്കാരം
തീർത്തപ്പോ...
ഈ ലോകത്തിലെ
താജ്മഹലിനെക്കാളും
ഭംഗിയുണ്ടായിരുന്നു..
ആ കൂടിന്..


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:15-01-2017 07:10:22 PM
Added by :Suvarna Aneesh
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :