സമയം .. ഒരു പ്രവാഹം .. - മലയാളകവിതകള്‍

സമയം .. ഒരു പ്രവാഹം .. 

അക്ഷമം, അതിദ്രുതം, അനിയന്ത്രിതമാം പ്രവാഹം
സമയം... മതിമറന്നാർക്കുമൊരു പ്രളയം
ജീവനം, അതിജീവനം, അത് നാൾക്കുനാൾ കുതിക്കും,
ഇഴയും,നിരങ്ങും, ശപിക്കും പിന്നെ തപിക്കും..
ഭ്രമിക്കും, കൊതിക്കും, നേടും, നിരാശപ്പെടുത്തും
പൊഴിക്കും വാക്കിൽ, അമൃതവും പഴിയും നിറയ്ക്കും..
നെടുവീർപ്പും, തേങ്ങലും, ദ്വേഷം, ചിരിയും ഇവ ചേരും
നിമിഷങ്ങൾ നീരാളമായ് നീളും നിത്യതയിലേക്കും
അതിദ്രുതം, അവിരാമം, അക്ഷീണം കുതിക്കും,
അടുക്കുംതോറും അകലേക്കു നീങ്ങുമാ വെളിച്ചം..
അറ്റമില്ലാതെ നീളും തുരംഗത്തിനൊടുവിൽ
മിന്നും പ്രഭ തേടുമെന്നും മിടിക്കുമൊരു ഹൃദയം..
വിഹ്വലം, പ്രക്ഷുബ്ധം, പ്രതിഷേധം തിളയ്ക്കും
അന്ത:രംഗത്തിൽ ചിന്ത തൻ തീക്കനൽ ജ്വലിക്കും
പുകയും, നീറും, പിന്നെ, അണയുവോളം തെളിയും
ജീവന്റെ തുടിപ്പുകൾ നിത്യം, നേരമാകും വരേയ്ക്കും...


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:16-01-2017 12:00:33 PM
Added by :radhika lekshmi r nair
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :