സ്വപ്നം  - മലയാളകവിതകള്‍

സ്വപ്നം  

ഞാൻ ..
ഞാൻ ഒരു വിത്ത്...
എന്റെ ഉള്ളിൽ ഉറങ്ങുന്നുണ്ടൊരു മരം ..
ചില്ലകൾ വിടർത്തി,
ആകാശത്തോളമുയരുമൊരു മരം ..
ചലപിലയാർക്കും കിളികളും
കലപിലയൊലിയുതിർക്കും ഇലചാർത്തുമുള്ള ഒരു മരം..
നിഴലിൻ തണലാൽ ,
വെയിൽ ചൂടിൻ തീക്ഷ്ണതയിൽ നിന്നും
ഒരാശ്വാസ സാന്ത്വനമേകും ഈ മരം
കാഴ്ചകൾ കാണും, കാണിക്കു,മെൻ
നിഴലുതിർക്കും തണൽപ്പായയിൽ ദിനം ദിനം
കനിവിന്റെ കരലാളനമാകും എൻ
ഇലചാർത്ത് വീശും മന്ദസമീരണൻ
കാണാത്ത കാഴ്ചകൾ ,കേൾക്കാത്ത പാട്ടുകൾ
തഴുകുന്ന മാരുതൻ ..എൻ മനോമോഹനം ..
മന്ദഹാസക്കുളിരിലുറങ്ങുന്നു ഞാൻ
ഒരു തളിരായ് പിറക്കുന്ന നാളതും സ്വപ്നം കണ്ട് ...


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:16-01-2017 11:33:54 AM
Added by :radhika lekshmi r nair
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :