ഭീരുക്കളുടെ രക്തസാക്ഷികൾ  - മലയാളകവിതകള്‍

ഭീരുക്കളുടെ രക്തസാക്ഷികൾ  

നേതാക്കന്മാർ വാക്കുകൾ
ബലികൊടുത്തു ശരീരം കാക്കുന്നു !
പുരോഹിതന്മാർ ഭക്തി കാട്ടി
ബുദ്ധിയെ കെടുത്തുന്നു !
ചെകുത്താന്മാർ പല്ലിളിച്ചു
കൈകാര്യകർത്താക്കളാകുന്നു !

മതക്കാരും രാഷ്ട്രീയക്കാരും തങ്ങൾതൻ
ഭീരുത്വം മറയ്ക്കുന്നത് -
രക്തസാക്ഷികളെ കൊണ്ടാണ് !
11
എൻ്റെ നാട് എന്നേ
ശ്രേഷ്ഠത പൂകിയേനെ !

എൻ്റെ നാട് എന്നേ
സമ്പൽ സമൃദ്ധമായേനെ !

എൻ്റെ നാട് എന്നേ
വിശുദ്ധമായേനെ !

എൻ്റെ നാട് എന്നേ
ആനന്ദപൂരിതമായേനെ !

എൻ്റെ നാട് എന്നേ
സ്വർഗ്ഗതുല്യമായേനെ !

ഇവർ ഈ രാഷ്ട്രീയ നപുംസകങ്ങൾ
ഭരിക്കാതിരുന്നെങ്കിൽ !!!
111
ജാഗരൂകരാകുക !
ഇനിയെങ്കിലും , സമൂഹമേ ?

നിന്നെ അറുതി വരുത്തി
നിന്റെ ദേഹത്ത് അവരുടെ കൊടി നാട്ടി ,
വൃഥാ വേശ്യ കണ്ണീർ വീഴ്ഴ്ത്താൻ
ഇനിയും അനുവദിക്കരുത് !

ഭീരുവാകാതെ ധീരരായി -
ജീവിക്കുവാൻ വരൂ , മരിക്കാനല്ല !


up
0
dowm

രചിച്ചത്:ലാദർഷാ
തീയതി:16-01-2017 03:59:04 PM
Added by :ladarsha
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me