പുതുവഴി
പുതുവഴി.
ഞങ്ങൾക്കിന്നൊരു ദിവസം കൂലി
എണണൂറാണ്, അതു പോരാ
മൂന്നൂർ ഷാപ്പിൽ നൽകീടേണം
ഇരുനൂറിന്നു ലോട്ടറിയും
ബീഡി, സിഗററ്റ്, ചായ, ഊണ്
എല്ലാം കൂടിയൊരിരുന്നൂറും
ബാക്കിയിരിക്കും നൂറിൻ നോട്ടാൽ
വീടു പുലർത്താൻ പണിയാണ്
വീട്ടിൽ ചെന്നാൽ വിശന്നിരിക്കും
മക്കളെ നോക്കാൻ മടിയാണ്
എല്ലിൻ കൂടു കണക്കെ ഭാര്യയു-
മില്ലാക്കഞ്ഞി വിളമ്പുമ്പോൾ
മീൻ കറിയില്ലാഞ്ഞവളെയടിച്ചാൽ
കുട്ടികൾ തേങ്ങി യുറങ്ങീടും
ആരും നോക്കാനില്ലാ ഞങ്ങളെ
റേഷനരിക്കും വിലകൂടി
ഗൾഫിൽ ജോലിയെടുക്കും ഗോപി-
ക്കെപ്പോഴേ പുതുവീടായി
അവന്റെ മക്കൾ യൂണിഫോമും
പുസ്തകസഞ്ചിയുമായെന്നും
മടികൂടാതെ സ്കൂളിൽ പോകും
അവരുടെ മുഖമോ പൂ പോലെ
അവധിക്കെത്തിയ ഗോപിയെ നോക്കി -
പ്പരിചൊടു കുശലം ചോദിച്ചൂ
ഗോപീ, ഗൾഫൊക്കെങ്ങനെയുണ്ട്'?
മാസശ്ശമ്പളമെന്തുണ്ട്?
ഒരു ചെറു ചിരിയോടവനോതുന്നു
പന്തീരായിരമിന്ത്യൻ രൂപ
സാമ്പത്തിക ശാസ്ത്രത്തിൻ ചിറകുകൾ
രണ്ടും രണ്ടു വഴിക്കെന്നോ?
ഒരു ദിന മനോടോതി പുത്രൻ
ഓട്ടത്തിൽ ഞാൻ ക്ലാസിൽ മുമ്പൻ
ജില്ലാ മത്സരമുണ്ട് പോകാൻ
രൂപ അഞ്ഞൂറേകീടേണം
അന്ന് ബാറിൽ പോകാതച്ഛൻ
എത്തി വീട്ടിൽ ആറു മണിക്ക്
മകനെ വിളിച്ചവനോതി നാളെ
ഏകുക രൂപ അഞ്ഞൂറും നീ
ആശ്ചര്യത്താൽ മകനും മകളും
ഭാര്യയുമവനെ വാരിയണച്ചു!'
അവരുടെ മുമ്പിൽ നീണ്ടു കിടപ്പൂ
ത്യാഗത്തിൻ വഴി സ്നേഹത്തിൻ ഒളി.
നീലകണ്ഠൻ ടി.ആർ.
Not connected : |