ഒരു മുളകിന്റെ ചോദ്യാവലി
അല്ലയോ സുഹൃത്തേ അറിയുമോ നീയെന്നെ
എരിയുടെ ഗന്ധര്‍വനാണ് ഞാന്‍
ചോര ചീന്തുന്നൊരു ചുവപ്പിന്‍ പട്ടുമേലാടയില്‍
നീയെന്നെ അറിഞ്ഞപ്പോഴും മുന്‍പില്‍
പ്രകൃതി തന്‍ പച്ചപ്പില്‍ ഞാനെത്തിയില്ലേ?
എന്നുടെ രുചിക്കൂട്ടില്‍ മതിമറന്നപ്പോഴും
നിന്‍ ശ്വാസക്കാറ്റിലൊരു തിരമാലയുയര്‍ന്നില്ലേ ?
സ്നെഹത്തോടെന്നെ ഉദരത്തില്‍ വഹിച്ചപ്പോള്‍
നിമിനേരമെങ്കിലും പേറ്റുനോവിന്‍ വേദനയുണര്‍ന്നില്ലേ ?
ഒടുവില്‍ ജനിപ്പിച്ചവരെ തള്ളുന്ന ലാഘവത്തില്‍
നീയെന്നെ ഉപേക്ഷിച്ചപ്പോള്‍ ഉള്ളിലായി
പൊള്ളുന്ന ചൂടിന്‍ സുഖമറിയിച്ചവന്‍ ഞാന്‍ മിടുക്കന്‍ .
Not connected : |