മൂക സ്വര്‍ഗം - ഇതരഎഴുത്തുകള്‍

മൂക സ്വര്‍ഗം 

എവിടെയെല്ലാമോ തിരയുന്നു നാമൊരു
സ്വര്‍ഗവാതിലിന്‍ വീഥി തേടി
പായുന്നു ചുറ്റിലും പോര്‍ക്കളം തന്നിലെ
കഴുകന്റെ കണ്ണിലെ ആര്‍ത്തിയോടെ
വിണ്ടുണങ്ങുന്നൊരു മാനസം കാണാതെ-
അകക്കാമ്പില്‍ തിരികെടുത്തിയ മര്‍ത്ത്യജന്മം
തെന്നലില്‍ പൂക്കുന്ന പ്രണയവല്ലരികള്‍ വെറും -
ഭോജനവസ്തുവിന്‍ കാഴ്ചയോടെ
കരിഞ്ഞുണങ്ങുന്നു ജീവിതം മൂര്‍ദ്ധാവില്‍
നട്ടുനനച്ചൊരു തായ് ത്തടിക്ക്
മുകുളങ്ങള്‍ പൊട്ടിമുളക്കും മുമ്പേ മര്‍ത്ത്യ-
കാപാലികര്‍ കശക്കിയെറിയുന്നു ക്രുരമായ്
പാപത്തിന്‍ കറയെന്നിലേറട്ടെ എന്നോതി
മണ്ണില്‍ പാഴ് സ്വര്‍ഗം മെനയുന്നു തനയര്‍
കേഴുന്നു മൂകം ചുടുനിണാഗ്നിയില്‍ വേവുന്ന -
തനുവിനെ നോക്കി ഭൂമിമാതാ
പൊരുളുകള്‍ അറിയാതെ അര്‍ത് ഥങ്ങള്‍
തേടുന്നു മനുജന്റെ ആത്മാവിന്‍ സ്പന്ദനങ്ങള്‍
കേള്‍ക്കാന്‍ കഴിയാതെ കാണാന്‍ കഴിയാതെ
ദിശകളറിയാതെ വീഴുന്നു ജീവകോലങ്ങളിവിടെ
അടയ്ക്കില്ലൊരിക്കലും സിരകളില്‍ പടരും
ഹിറ്റ്ലറിന്‍ പരിവേഷ വാതായനങ്ങള്‍
പരിതപിക്കാം ഈ അഗ്നികുണ്ഡങ്ങളില്‍
നീറുന്ന മനുജന്റെ മനസ്ഥിതിയെ.


up
0
dowm

രചിച്ചത്:ആന്‍സി
തീയതി:17-01-2017 04:32:18 PM
Added by :ancy shaiju
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :