Pranayamകാർമുകിലിന്റെ തോഴനെ... ചിറകേറി വന്നൊരാ തെന്നലേ... ചിൽ ചിലം പാടുമീ തുള്ളിപോൽ... കുളിരേകുമീ പ്രണയത്തിൻ നറുമണം... നീർദാഹിയാമീ മരുഭൂവിനേ... ചെറു ചാറ്റൽ ഏകി നീ പോകുമോ... നിണശോഭയേറ്റൊരാ സൂര്യന്... �
കാർമുകിലിന്റെ തോഴനെ...
ചിറകേറി വന്നൊരാ തെന്നലേ...
ചിൽ ചിലം പാടുമീ തുള്ളിപോൽ...
കുളിരേകുമീ പ്രണയത്തിൻ നറുമണം...
നീർദാഹിയാമീ മരുഭൂവിനേ...
ചെറു ചാറ്റൽ ഏകി നീ പോകുമോ...
നിണശോഭയേറ്റൊരാ സൂര്യന്...
സതിയായതോ അവൾതൻ പാപം...
മാമലകളും കടലലകളും മീതെയായി...
ഹരിതയാം ആ ധാത്രിതൻ മേനിയിൽ....
ഒരു പ്രണയമായി നീ പെയ്തിറങ്ങവേ...
പറയുവാനരുതാത്തൊരു പ്രണയമായി...
നീറിടുന്നോരീ മണലാഴികൾ ഒരു വിധവയായി...
ആ പ്രണയത്തിൻ ചിറകേറി
ഒരു വര്ഷമേഘമായി അവളിലലിയുമോ....
Not connected : |