പ്ലാസ്റ്റിക് പുക - തത്ത്വചിന്തകവിതകള്‍

പ്ലാസ്റ്റിക് പുക 

പ്ലാസ്റ്റിക്കു നിറച്ചു-
കത്തിച്ചും പുകച്ചും
സമൂഹത്തിന്റെ സ്വൈരം
കെടുത്തി വേദനയുടെ
പുകക്കുഴലായ്‌ മാറുന്നു
ജീവന്റെ നിലനിൽപ്പിനു-
ഭൂമണ്ഡലത്തെ ബന്ധിക്കും
ചെറു ശ്വാസ നാളികൾ.

ക്ഷയവും ക്യാൻസറും
പുകവാതകങ്ങളുടെ
അക്ഷയപാത്രങ്ങളായി
ആതുരാലയങ്ങളുടെ
ദുരന്തമേഖലകളായി
ഷോപ്പിംഗ് മോളറിയാത്ത
അയൽവാസിക്കും കെണിയായി
നഗരങ്ങൾ പുകമറയാകുന്നു.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:20-01-2017 09:02:33 PM
Added by :Mohanpillai
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :