പൊള്ളുന്നസത്യം.
പാമ്പുകളെ കൊന്നും.
കൃമികൾ നശിപ്പിച്ചും.
ഉപ്പനും.മൂങ്ങയും.
കാക്കയും കൊറ്റിയും
കഴുകനും നാടു-
നീങ്ങിയും.മനുഷ്യൻ
മാത്രമാകുന്ന
കാലം വിദൂരമല്ല.
കളകളില്ലാതെ
പായലില്ലാതെ.
ടൈലിൽ വിരിച്ച.
തറ ചുട്ട്
പൊള്ളുന്നത്
നിത്യസത്യമായി.
വിളയെ മാനിക്കാതെ
വളയെ മാനിച്ചും
വളയം പിടിച്ചും
രാജപാതകളിൽ.
രക്തമൊലിപ്പിക്കുന്ന
ദുരന്തത്തിനുടമകൾ
പാഠങ്ങൾ മറന്നും
കീടങ്ങൾ.മറന്നും
പച്ചയും കറപ്പും
ചാണകവുംചെളിയും.
ഗ്രാമവാസികൾക്ക്
മാത്രം വിനോദമായ്.
Not connected : |