വാര്‍ത്ത - ഇതരഎഴുത്തുകള്‍

വാര്‍ത്ത 

"അനി ഏട്ടാ അച്ചന്‍ മരിച്ചു" പൊട്ടിക്കരഞ്ഞു
കൊണ്ടാണ് ലേഖ അത് പറഞ്ഞത്,
അവര്‍ ഇരട്ടകളായിരുന്നു ലേഖയും
ലക്ഷ്മിയും,ജനിച്ചത് ഒറ്റ ദിവസത്തിന്റെ
വ്യത്യാസത്തില്‍,ഒരാളുടെ
ജാതകത്തില്‍ ചൊവ്വാദോഷം.ലക്ഷ്മിയുമായുള്ള
അനിലിന്റെ വിവാഹം കഴിഞ്ഞ ദിവസം ലേഖ
വലിയ കരച്ചില്‍ ആയിരുന്നു.ഓര്‍മ്മ ആയതില്‍
പിന്നെ അവര്‍ ഒരു ദിവസം പോലും
പിരിഞ്ഞിരുന്നിട്ടില്ല,രണ്ട് പേരും ഒരേ മനസുമായാണ്
കഴിഞ്ഞത്.വിവാഹം കഴിഞ്ഞാല്‍ ലക്ഷ്മി
അനിലിനൊപ്പം മദ്രാസിലേക്ക് പോകുമെന്ന സത്യം
ലേഖയ്ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
"അനി ഏട്ടാ അവള്‍ എന്തിയേ?",തകര്‍ന്ന മനസോടെ ലേഖ ചോദിച്ചു,
"അവളോട് വേഗം വരാന്‍ പറ",
ഞങ്ങള്‍ വരാം ലേഖേ"
അവള്‍ പിന്നീട് ഒന്നും പറയാനാകാതെ ഫോണ്‍ വച്ചു
ലക്ഷ്മിയോട് ഇത് എങ്ങനെ പറയുമെന്നറിയാതെ അനില്‍
ആകെ അശ്വസ്ഥനായി
"അനി ഏട്ടാ ആരാ വിളിച്ചത് ?"
അനില്‍ അവളെ സൂക്ഷിച്ചൊന്നു നോക്കി,"എന്താ ഏട്ടാ എന്തു പറ്റി?",
"നീ പെട്ടന്ന് ഒരുങ്ങ് നാട്ടില്‍ വരെ ഒന്നു പോകാം",
"മോളും ഞാനും പിന്നെ വരാം",
"നീ പെട്ടന്ന് പോ".
"എന്താ ഏട്ടാ എന്താണെന്ന് പറ".
ലക്ഷ്മി ഇപ്പോള്‍ കരയുമെന്ന് അയാള്‍ക്ക് തോന്നി.
"ഒന്നുമില്ല നിന്റെ അച്ചനു നല്ല സുഖമില്ലെന്ന്"
"അല്ല എനിക്കറിയണം എന്ത് പറ്റി പറ ഏട്ടാ"
അവള്‍ അയാളുടെ കയ്യില്‍ പിടിച്ച് കൊണ്ട് ചോദിച്ചു.
അനില്‍ പെട്ടന്ന് അവളെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു
"നിന്റെ അച്ചന്‍"അത്രയും
കേട്ടപ്പോഴേക്കും അവള്‍ അയാളെ മുറുകെ പിടിച്ച് പൊട്ടിക്കരഞ്ഞു.
"നീ കരയാതെ മോള്‌ കേള്‍ക്കും"
അവരുടെ നാലുവയസുകാരി മകള്‍ നല്ല ഉറക്കത്തിലാണ്,
"ഏട്ടാ എനിക്കെന്റെ അച്ചനെ കാണണം"

"നീ പെട്ടന്ന് പൊയ്ക്കോ ഞാന്‍ കമ്പനിവരെ പോയി
ലീവൊക്കെ ശരി ആക്കിയിട്ട് മോളെയും കൂട്ടി വന്നേക്കാം"
"നീ പെട്ടന്ന് ഒരുങ്ങ് മോളുണരണ്ടാ"
അവള്‍ പെട്ടന്ന് ഒരുങ്ങി,ഒരു ബായ്ഗില്‍ തുണികള്‍ എടുത്ത് വച്ചു
"നീ ഇതൊന്നും എടുക്കെണ്ടാ ഞാന്‍ കൊണ്ടു വന്നോളാം"
"സ്റ്റേഷനില്‍ കൊണ്ട് വിടണോ?"
"വേണ്ടാ ഞാന്‍ പൊയ്ക്കോളാം"
അനില്‍ അവിടെ അടുത്തുള്ള ഒരു റ്റാക്സിക്കാരനെ
മൊബൈലില്‍ വിളിച്ച് വരാന്‍ പറഞ്ഞു,
റ്റാക്സി വന്ന് അവള്‍ റ്റാക്സിയില്‍ കയറാന്‍ നേരത്ത്
അയാളോടായി ചോദിച്ചു മോളെന്തിയെ
"മോളെ ഞാന്‍ കൊണ്ട് വരാം നീ പൊയ്ക്കോ".
"വേണ്ടാ ഞാന്‍ കൊണ്ട് പൊയ്ക്കോളാം"
"നീ എന്തിനാ വാശി പിടിക്കുന്നെ
ഞാന്‍ കൊണ്ട് വരാം എന്ന് പറഞ്ഞില്ലെ",അയാള്‍ക്ക് ദേഷ്യം വന്നു
പക്ഷേ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ
അവള്‍ അകത്ത് ചെന്ന് മോളെ ഉണര്‍ത്തി
അവളുടെ ഡ്രസ്സ് മാറ്റി,
"നീ എന്താ ഈ കാണിക്കുന്നെ?",അനില്‍ അവള്‍
ചെയ്യുന്നതും നോക്കി ചോദിച്ചു,
ലക്ഷ്മി ഒന്നും മിണ്ടാതെ കുട്ടിയെ ഒരുക്കി,
അയാള്‍ അവളുടെ കയ്യില്‍ പിടിച്ച്കൊണ്ട് ചോദിച്ചു
"എന്താടീ എന്ത് പറ്റി"
അവള്‍ ഒന്നും പറയാതെ അയാളുടെ കൈ തട്ടി മാറ്റി
അവള്‍ കുട്ടിയെയും കൊണ്ട് വണ്ടിയില്‍ കയറി
അയാള്‍ ഒന്നും മനസിലാകാതെ അവള്‍ പോകുന്നതും
നോക്കി നിന്നു.
അനില്‍ അവളുടെ തുണികള്‍
വയ്ക്കാനായി ബായ്ഗ് എടുത്തു,അപ്പോഴാണ്
അയാള്‍ ആ ബാഗില്‍ കുറേ പത്ര കട്ടിംഗുകള്‍ കണ്ടത്,
അനില്‍ അത് ഓരോന്നും എടുത്ത് നോക്കി,
ആ വാര്‍ത്തകള്‍കണ്ട്‌ സഹിക്കാന്‍ വയ്യാതെ
അയാള്‍ പൊട്ടിക്കരഞ്ഞു.
അതിലെല്ലാം അച്ചന്‍ മകളെ പീഡിപ്പിച്ച
വാര്‍ത്തകള്‍ ആയിരുന്നു.


up
0
dowm

രചിച്ചത്:സ്വര്‍ണ ലിപി
തീയതി:24-01-2012 07:02:52 PM
Added by :Sanju
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :