അകലെ
നിൻ മുഖം മാത്രമെൻ മനസ്സിൽ കുറിച്ചിട്ടു
നിൻ സ്വരം മാത്രമെൻ കാതുകളിൽ
നിൻ നീല നയനങ്ങൾ മാത്രമെൻ കൺകളിൽ
നിൻ മനം മാത്രമെടുത്തില്ല ഞാൻ .
നീ വരും വീഥിയിൽ നിന്നെ തിരഞ്ഞു ഞാൻ
ഇത്ര നാൾ ഏകനായ് നിന്നതല്ലേ
കൂരിരുളിൽ മറയുന്ന മനസ്സിന്റെ മറനീക്കാൻ മാലാഖയായ് നീ പ്രകാശിക്കുമോ .
ഇല്ലെന്നു പറയാതിരുന്നാൽ മതിയെന്നു നെഞ്ചകം പിന്നെയും പറയുന്നല്ലോ
ഒരു വാക്കു പോലും പ്രിയേ നീ പറയാതെ എന്നിൽ നിന്ന് മായുന്നതെന്തിനാണു നീ ...എന്നിൽ നിന്നെത്ര അകലെയാണ്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|