വിധി അല്ലെങ്കില്‍ അഹങ്കാരം  - മലയാളകവിതകള്‍

വിധി അല്ലെങ്കില്‍ അഹങ്കാരം  

വിധി

സ്വന്തം ആത്മാഭിമാനത്തിനു മുറിവേല്‍ക്കുമ്പോള്‍ രക്ഷപ്പെടാനുള്ള ഉപായം.
കുറ്റം പറയാനില്ലാത്തവന്‍ ചതിക്കുഴിയില്‍ വീഴുമ്പോള്‍ ആശ്വസിപ്പിക്കുവാനുള്ള വാക്ക്.
ലോട്ടറിയടിച്ചവള്ന്‍ ആത്മഹത്യ ചെയ്യുമ്പോഴുള്ള എന്റെ വേദന.
നഖക്ഷതങ്ങള്‍ സൃഷ്ടി നടത്തുമ്പോള്‍ അവിവാഹിതയായ മകളോട് മാതാപിതാക്കള്‍ പറഞ്ഞത്.
ചെടികള്‍ക്ക് വിഷമടിക്കുമ്പോള്‍ അവ നമ്മോട് സഹതപിക്കുന്നത്.

അഹങ്കാരം

നിലവിളിക്കുന്ന കുഞ്ഞിനും ഉത്തരം കിട്ടാത്ത ചോദ്യത്തിനും ഒറ്റ ഉത്തരം.
അന്ന്യന്റെ കഷ്ടതയില്‍ പല്ലിറുമി തെറുപ്പിക്കും അക്ഷരങ്ങള്‍
പ്രണയിച്ച് ആത്മഹത്യചെയ്യ്തവന്റെ വേദന.
ലോണ്ണ്‍ അന്വേഷിച്ചും തരാതിരുന്ന ബാങ്ക് മാനേജരുടെ ശാഠ്യം.
ഭൂമിക്ക് നിലാവിന്റെ ശോഭയുള്ളപ്പോഴും കാര്‍മേഘങ്ങള്‍ മനുഷ്യനു തന്നത്.


up
1
dowm

രചിച്ചത്:HANISHLAL
തീയതി:25-01-2012 12:02:53 PM
Added by :HANISHLAL H S
വീക്ഷണം:458
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :