വിരഹ നൊമ്പരം  - പ്രണയകവിതകള്‍

വിരഹ നൊമ്പരം  

വിരഹവീണകള്‍മീട്ടുന്ന തന്ത്രിയില്‍
വിരഹരാഗമായ് ഒഴുകന്നസ്നേഹമെന്‍
വിരഹവല്ലീ വിമലേ കരഞ്ഞുഞാന്‍
വരികയാണീ വിതുമ്പുന്ന വേദിയില്‍ ...

വരികയില്ലേ,വിതുംബാതെ കൈപിടി-
ച്ചുയരുകില്ലേ നാം,വാനോളമറിയാതെ.
പുലരിമായുന്നൊരാസന്ധ്യ നേരത്ത്
പുതുമ കാണാതെ പിറകിലായ്‌ മാഞ്ഞു ഞാന്‍......

പറയുകില്ലേ പ്രണയിനീ,കറഏറ്റ
കരളുമായിഞാന്‍ തേങ്ങുന്നു മുന്നിലായ് ...
വിരഹവീണകള്‍മീട്ടുന്ന തന്ത്രിയില്‍
വിരഹരാഗമായ് ഒഴുകിവന്നെത്തി ഞാന്‍ ...

കരളിലെരിവിന്റെ വിലങ്ങണിഞ്ഞിടുന്ന
വിരഹനൊമ്പര തടങ്കലിലാണ് ഞാന്‍
വിജയമെന്തെന്നറിഞ്ഞില്ല തെന്നലേ
വരികനീ എന്നിലോമനെ പ്രണയിനീ...


up
1
dowm

രചിച്ചത്:Paven Kumar
തീയതി:26-01-2012 08:36:55 PM
Added by :Paven Kumar
വീക്ഷണം:527
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :