പ്രിയനേ.. നിനക്കായ് - സിനിമാഗാനങ്ങള്‍

പ്രിയനേ.. നിനക്കായ് 

ഉണരും മിഴികളിൽ തെളിയും നിറങ്ങളായ്
തിളങ്ങും നിന്നുടെ പുഞ്ചിരി...
പ്രണയമൊഴുകുമെൻ ഹൃദയ പൊയ്കയിൽ
വിരിഞ്ഞ താമരയാണു നീ..
മധുരം നുകരുവാൻ കൊതിക്കും ശലഭമായ്
അണയും നീ എന്റെ അരികിലായ്..
വിരിയും പൂവിനെ തഴുകും തെന്നലായ്
അലിയും ഞാൻ നിന്റെ ജീവനിൽ..
മാനസ സാനുവിൽ മേയുന്ന മാനിനെ
മാടി വിളിക്കുന്നു മാടപ്രാവ്,
മർമരകൊഞ്ചലിൻ താളത്തിൽ ആടുവാൻ
കൂട്ടിന് പോരുന്നു പൂനിലാവ്,
മായാത്ത മഴവില്ലുപോലെന്റെ കണ്ണില്
കാണുന്നു നിൻ ആസ്യതേൻ നിലാവ്
താരങ്ങൾ പൂക്കുന്ന വിണ്ണിന്റെ മാറിലായ്
മിന്നുന്ന പൂവാന്നെൻ കിനാവ്
ഉൾപ്പൂവിൽ തോപ്പിലെ സ്നേഹത്തിൻ കൂട്ടില്
പാടുന്നു പൂങ്കുയിൽ പ്രേമ രാഗം
ഉള്ളിന്റെ ഉള്ളിലെ നീഹാരമാരിയിൽ
കോൾമയിർകൊള്ളുന്നു പാതിരാവ്..
സംഗീത സാന്ദ്രമാം സുന്ദരയാമിനി
സുരലോകമാകുന്നു സ്വപ്നങ്ങളിൽ..
അഭിലാഷമാകുമീ അനുരാഗ വീചിയിൽ
നീന്തിത്തുടിക്കുന്നു ഞാനുല്ലാസത്തിൽ..


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:03-02-2017 07:22:09 PM
Added by :JaseelaNoushad
വീക്ഷണം:585
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :