കാട്ടുപക്ഷി - മലയാളകവിതകള്‍

കാട്ടുപക്ഷി 

കാട്ടുപക്ഷി
തോരാതേ കണ്ണിരൊഴുക്കുന്ന കാട്ടുപക്ഷി എങ്ങൊട്ടു പൊകുമെന്ന് അറിയാതെ കരയുന്നൂ
കാട്ടുപക്ഷി കാട്ടുപക്ഷി ഒരു മാത്രപോലും
ചലിക്കുവാൻ ആവാതെ തേങ്ങി കരയുന്ന കാട്ടുപക്ഷ
അവൾ തന്റെ കുഞ്ഞി പക്ഷി ചിറകിന്റെ ഉള്ളിൽ മറച്ചുവെച്ചു
തേങ്ങി തേങ്ങി കരയുന്ന കാട്ടുപക്ഷി
മല ഇല്ല മഴ ഇല്ല ജലവും ഇല്ല....കൂടില്ല കൂട്ടുകാരും ഇല്ല .....
കാർമേഘം അങ്ങു ഇരുണ്ടു മറഞ്ഞു പോയി
വ്യക്ഷത്തിന് ഇലയിൽ പതിയുന്ന മഞ്ഞുകണങ്ങൾ
ചുണ്ടു ന്നിട്ടി കുടിച്ചു കാട്ടുപക്ഷി ....
എരിയുന്ന വേനലിൽ ചിറകറ്റു പിടയുന്ന കാട്ടുപക്ഷി ...
കാട്ടുതീയിൽ തന്റെ പ്രാണൻ വെടിഞ്ഞു മാഞ്ഞു പോയി !പക്ഷി ...
തന്റെ ഇണ പക്ഷിയെ തേടി കാടെവിടെ കൂടെവിടെ തന്റെ കൂട്ടുകാരും എവിടെ ?
കാടായ കാടെല്ലാം തേടി അലഞ്ഞു കാട്ടുപക്ഷി ......
സ്നേഹ നൊമ്പരം ഉള്ളിൽ ഒതുക്കി പറന്നു പറന്നു എവിടെക്കെയോ മറഞ്ഞു പക്ഷി .....


up
0
dowm

രചിച്ചത്:Sulaja Aniyan
തീയതി:03-02-2017 05:19:16 PM
Added by :Sulaja Aniyan
വീക്ഷണം:445
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :