മൊഞ്ചത്തി #02
നാട്യങ്ങൾ ഇല്ലാത്ത എൻ നാടിന്റെ മൊഞ്ചത്തി,
ആരും മോഹിക്കും അഴകുള്ള പെൺകൊടി ,
ദേവി നിൻ പ്രേമ ഭിക്ഷക്കായി യാചിച്ചു നിൽക്കും
വെറുമൊരു ഭിക്ഷാം ദേഹിയീ ഞാൻ
ദേവി നിൻ പാട്ടുപാവാട തുമ്പിൽ
തത്തികളിക്കും കൊലുസിന്റെ നാദവും
കൈകളിൽ കിലുങ്ങും കുപ്പിവളകിലുക്കവും
കാതോർത്തിരുന്നു ഞാൻ ജാലക വാതിലിലൂടെ
അമ്പലപറമ്പിലെ ആൽത്തറയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്ന വേളയിൽ
ഇടംകണ്ണിനാൽ കുസൃതി കാട്ടി നീ നടന്നകന്നു .
കൃഷ്ണ തുളസി ചൂടി നീ നടന്നകന്നു .
പതിവായി കാണും വഴിത്താരകളിൽ
കാത്തു നിന്നു ഞാൻ ഏറെ നേരം
അകലേക്ക് മിഴികൾ പായിച്ചു ഞാൻ
കാത്തു നിന്നു സായന്തനങ്ങളിൽ നിന്നെ നോക്കി.
എന്നിലെ പരവശത കണ്ടാകാം
നിൻ സഖികൾ പുഞ്ചിരി തൂകിപ്പോയതു
ഋതുക്കൾ മാറി മാറി വന്നണഞ്ഞിടാം
എനിക്ക് നീ എന്നും പൊൻവസന്തമല്ലോ.
നിന്നിലെ ആർദ്ര വികാരങ്ങളെ ചുംബിച്ചുണർത്താൻ,
ഏകാന്തതയിൽ നിന്റെ ഒപ്പം കൂട്ടിരിക്കാൻ ,
ഒരു മുല്ല വള്ളിയായി നിന്നിൽ പടർന്നു കയറാൻ
മുത്തേ, എൻ മനം തുടിക്കുന്നു ..
തന്നിടുമോ നീയൊരു ജന്മം എനിക്കായി
കൂടെ കൂടെ ഇക്കിളിയിടാനും കൊഞ്ചാനും,
നാണം വരുമ്പോൾ ആസ്വദിക്കാനും,
എന്റെ കുട്ടികളെ പോറ്റി വളർത്താനും,
തന്നിടുമോ നീയൊരു ജന്മം എനിക്കായി..
Not connected : |