ആകാശങ്ങളിലെ ചതുപ്പു നിലങ്ങൾ തേടി യാത്ര പോയ പക്ഷിയുടെ കഥ - തത്ത്വചിന്തകവിതകള്‍

ആകാശങ്ങളിലെ ചതുപ്പു നിലങ്ങൾ തേടി യാത്ര പോയ പക്ഷിയുടെ കഥ 

നിലാവുദിക്കുമ്പോൾ ആ ആൺ പക്ഷി യാത്ര പോകും
ദൂരെയുള്ള നക്ഷത്രങ്ങളിലെ ചതുപ്പു നിലങ്ങൾ തേടി,
ഭൂകമ്പങ്ങളിൽ ആണ്ടുപോയ സ്വപ്നങ്ങളെ കണ്ടെത്തണം,
പ്രതീക്ഷകൾക്കു മേൽ മണലിട്ടുപോയ കാറ്റിനോട് പരിഭവം പറയണം,
നിറങ്ങൾ കലക്കിക്കളഞ്ഞ മഴയോട് നീരസം പങ്കു വെക്കണം .
ഇന്നലെകളുടെ
ആഴങ്ങളിൽ ശ്വാസം മുട്ടി മരിച്ച ആത്മാക്കളെ കണ്ട് അംഗത്വം ചോദിക്കണം


up
0
dowm

രചിച്ചത്:Fka
തീയതി:09-02-2017 02:12:25 PM
Added by :firoz k a
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :