**പൂക്കളുടെ  ഭാഷ ** - തത്ത്വചിന്തകവിതകള്‍

**പൂക്കളുടെ ഭാഷ ** 

നിന്നോടുള്ള സ്നേഹത്തിൽ ആണ്ടുപോയ പോയ മനസ്സാണെന്റത്.
ഞാനിന്നനുഭവിക്കുന്ന ലഹരിക്കു
നീ എന്ത് നിറമാണ് നൽകുക.?
നിനക്കേറ്റവും ഇഷ്ടമുള്ള പിങ്ക് നിറം നൽകൂ,
ചിറകുകൾക്ക് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വെളുപ്പും, ചുവപ്പും.
വെളുപ്പ് നിന്റെ വിശുദ്ധിയുടെയും, ചുവപ്പ് എന്റെ ഹൃദയത്തിന്റെയും പ്രതീകമായിരിക്കട്ടെ.
എന്റെ ചിറകുകൾക്ക് പറന്നെത്താനാവുന്ന
കൊമ്പുകളിലേക്ക് മാത്രം പറന്നുയരുക.
നിലാവ് പൂക്കുമ്പോൾ
നിന്റെ ചിറകൾക്കുള്ളിൽ നീ ഒരു മെത്ത ഒരുക്കുക...
എന്നെ ലഹരികൾ പൂക്കുന്ന വസന്ത ലോകത്തേയ്ക്ക് കൂട്ടികൊണ്ടു പോകുക.


up
0
dowm

രചിച്ചത്:Fka
തീയതി:09-02-2017 02:28:32 PM
Added by :firoz k a
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :