കാത്തിരിപ്പ്  - തത്ത്വചിന്തകവിതകള്‍

കാത്തിരിപ്പ്  

നിൻ കൈകളെന്നെ മൂടുമ്പോൾ
എൻ ദേഹം അഗ്നിപ്രഭയാകും
നെഞ്ഞിടം തുടിക്കും നിൻ ചുംബനത്തിനായി !
നിൻ കണ്ണുകളെന്നെ മായാവീചികളാൽ
സ്വർഗ്ഗത്തോപ്പുകളിലെത്തിക്കും
വരിക പ്രഭോ ഇനിയെങ്കിലും ,
വയ്യ! എനിക്കിനിയും കാത്തിരിക്കുവാൻ !
നീങ്ങുന്നതില്ല കാലമെങ്കിലും വേഗത്തിലുണ്ട്
മോഹം നിന്നെ കാണുവാൻ .
നിറഞ്ഞ മേഘം പെയിതിറങ്ങുന്നു-
നാണം പൂണ്ടു കണ്ണുകളടച്ചങ്ങനെ
മാദകയായി മാമലകൾ !
വള്ളിച്ചെടികൾ ഇഴുകിച്ചേരുന്നു
ഫലവൃക്ഷങ്ങളിൽ ഇംഗിതത്തോടെ
എന്നിട്ടും , ഈ നനുത്തപുലരിയിൽ
ദുഖാദ്രയായി കണ്ണുകളിൽ വറ്റാത്ത
ജലകണികയുമായി യെൻ ജീവനെ
കാത്തിരിപ്പൂ ദിനവുമെണ്ണി !


up
0
dowm

രചിച്ചത്:ladarsha
തീയതി:09-02-2017 03:17:10 PM
Added by :ladarsha
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me