ജീവിതം #03
നീറിടുന്നു ജീവിതം മോഹവലയങ്ങളിൽ
ആശകൾ എപ്പോഴും ബാക്കിയായിടുന്നു
വീണ്ടും വീണ്ടും ഈ മോഹങ്ങൾ
എന്നിൽ കുത്തി നിറക്കുവതാരെന്നറിയില്ല,
ശങ്കിച്ചു ശങ്കിച്ച് ജീവിതം തള്ളിടുന്നു
ആശങ്ക ഒട്ടുമേ അടങ്ങുവതില്ല
താണ്ടിടാൻ ഏറെ ദൂരം ഇനിയുമുണ്ട്
എങ്ങും എങ്ങും എത്തിപെടുന്നതില്ല.
എന്തെ എന്നിങ്ങനെ ചിന്തിച്ചു ചിന്തിച്ചു
നാം ജീവിതം ഹോമിച്ചിടുന്നു വ്യഥാ..
മത്സരിപ്പു നാം ഇന്നു നമ്മോടു തന്നെ,
അന്യനെ നോക്കി നാം ജീവിക്കുവാൻ
ശ്രമിച്ചീടുകിൽ എന്നും പരാജയം ആയിടും
ജീവിതം എന്നും പരാജയം ആയിടും
എങ്കിലുമീ മർത്യനു മോഹങ്ങൾ ബാക്കി മാത്രം
കാലം കഴുകൻ കണ്ണുമായി സദാ
മോഹവലയം തീർത്തു കൂടെ നിൽപ്പൂ
എല്ലാം കാൽകീഴിലാക്കിടാൻ നോകീടുകിൽ
ഒലിച്ചുപോയിടും സ്വന്തം ജീവിതം
നിരാശയിൽ ജീവിതം വെണ്ണീറായിടും.
ഊഴിയിൽ ഏകനായി പിറവി കൊണ്ടിടും
പിന്നെ ഏകനായി തന്നെ നാം മടങ്ങിടും
ഓർത്തീടുകിൽ ഈ ഒരു ചിന്ത വേണ്ടുവോളം
മാഞ്ഞിടും അത്യാർത്തിയും മറ്റു വ്യഥകളും
ജീവിതം എന്നും ഐശ്വര്യപൂർണമായിടും.
പഠിക്കുകില്ല നാം എത്ര കണ്ടാലും കൊണ്ടാലും,
വെറുതെ വിഴുപ്പലക്കൽ ആയി ജീവിതം
ചിന്തകൾ ആകുലതകൾ ബാക്കി ആക്കി
അവസാനം വെറുതെ വിധിയെ പഴിച്ചിടും
മനുഷ്യാ നിന്നെ എന്ത് വിളിക്കണം ?
Not connected : |