മൗനം - പ്രണയകവിതകള്‍

മൗനം 

കുറ്റബോധം കൊണ്ട് ഞാൻ
പൊട്ടിക്കരഞ്ഞു..
കാലു പിടിച്ച് മാപ്പ് പറഞ്ഞു
എന്നിട്ടും അവൾ പ്രതികരിച്ചില്ല
അവളുടെ മൗനം എന്റെ
ഹൃദയത്തെ കീറിമുറിച്ചു
മറ്റെന്ത് ശിക്ഷ തന്നാലും മൗനം
അവസാനിപ്പിക്കാൻ പല തവണ
ഞാൻ ആവശ്യപ്പെട്ടു
അപ്പോഴും മൗനത്തിൽ
കുറഞ്ഞൊരു ശിക്ഷ എനിക്കില്ലെന്ന്
അവൾ തെളിയിച്ചു കൊണ്ടേയിരുന്നു..!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:11-02-2017 09:54:00 AM
Added by :JaseelaNoushad
വീക്ഷണം:522
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :