രാജക്കന്മാർജയിക്കുന്നു - തത്ത്വചിന്തകവിതകള്‍

രാജക്കന്മാർജയിക്കുന്നു 

രാജാക്കന്മാർ മത്സരിക്കുന്നു
രാജക്കന്മാർ പ്രസംഗിക്കുന്നു
മത്സരത്തിൽ ജയിക്കുന്നവർ
മാറ്റം,വരുത്തുന്നു മാനിഫെസ്റോയിൽ

ജനം വിലപിക്കുന്നു
ചക്രവ്യൂഹത്തിൽ കറങ്ങുന്നു
വാഗ്ദാനമെല്ലാം മറന്നുപോയി
വക്രാദിഷ്ടികൾ ജയിക്കുന്നു
വിക്രമാദിത്യൻകഥകൾ പറഞ്ഞു
കളിക്കുട്ടികളെ പോലെ
നിരന്തരമാശ്വാസവാക്കുകളുമായി
നിർഭയരായി മാധ്യമത്തിൽ രസിക്കുന്നു,

ചലിക്കുന്ന വിഗ്രഹങ്ങളെ
പൂജിച്ചു സ്വാധീനമന്ത്രങ്ങളിൽ,
തന്ത്രശാലികൾഊറ്റം കോണ്ടു-
ധർമവും കർമവും രക്ഷാകവചമായ്‌.

സ്വപ്‌നങ്ങൾ കലാലയത്തിൽനിന്നു
പടിയിറങ്ങി തെരുവിലിറങ്ങുമ്പോൾ
എവിടെയോ ഓടിയൊളിക്കും
സന്ദര്ശനചക്രം പേടിച്ച
രാക്ഷസനെ പോലെ വീണ്ടും വരും
പുതിയ ജനപ്രിയസംഗമത്തിനായ്.




up
1
dowm

രചിച്ചത്:മോഹൻ.
തീയതി:11-02-2017 07:24:57 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :