നിന്നെക്കാണാൻ .... - തത്ത്വചിന്തകവിതകള്‍

നിന്നെക്കാണാൻ .... 

വറ്റിവരണ്ട പുഴക്കരുകിൽ ഒരു നീരുറവയാകുന്നത് വരെ
കരിഞ്ഞുണങ്ങിയ കാടിനൊരു തണുത്ത കാറ്റാകുന്നതുവരെ
മാറ്തുരന്ന മലകൾക്കൊരുപിടി പച്ചമണ്ണാകുന്നതുവരെ
വരണ്ടപാടങ്ങളിലൊരു കതിർമണിയാകുന്നതുവരെ
കാടിന്റെ മക്കളുടെ കണ്ണാകുന്നതുവരെ
ചോലകൾ പാടുന്ന പാട്ടാകുന്നതുവരെ
കായൽ മുലകളിലെ പാലാകുന്നത് വരെ
അരുവിയിൽ നീന്തുമൊരു പരലാകുന്നതുവരെ
ഋതുഭേദമില്ലാതെ ചേറിലും ചെളിയിലും -
അന്നം വിതച്ചോരെ കൈയാകും വരെ
നിലവിളികൾ കേൾക്കുന്ന കാതാകുന്നത് വരെ
കനലുകൾ താണ്ടുന്ന കാലാകുന്നത് വരെ
നിന്റെയീ യാത്രകളെന്നോട് ചൊന്നത്
കത്തുന്ന നിൻ ചിതക്കരികിലോളം വരെ !!!!
സലീം പൂനൂർ


up
0
dowm

രചിച്ചത്:സലീം പൂനൂർ
തീയതി:12-02-2017 05:39:26 AM
Added by :Abdulsaleem MP
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :