അശ്രുപർവ്വം ... - തത്ത്വചിന്തകവിതകള്‍

അശ്രുപർവ്വം ... 

ഈപ്രപഞ്ചവുമീ ഭൂമിയുമെത്രനാൾ ?
അന്ത്യവിലാപം ദൂരെയല്ലിനിഅരികെ
അരുതെമൗനം അരുതീനിദ്രയിതിനിയും നാം
മാതാവിന്നായ് ഉയിര്ക്കൊടുക്കാനുണരുക നാം

കാടുമുടിച്ചുമരങ്ങൾ മരിച്ചു താപക്കൊടുമുടിയിൽ
മലയും കാറ്റും മണ്ണും മരണം കാത്തു കിടക്കുന്നു
ഇവിടെമുളക്കുംപുതുനാമ്പുകളിനി എങ്ങിനെവളരും ?
പാപക്കറയുടെ ശാപപ്പുരകൾക്കുള്ളിൽ നമ്മൾ

കണ്ണുകൾമൂടി ഇരുട്ടുപരത്തി യാത്ര തുടർന്നാൽ
മാതൃവിലാപം കേൾക്കാൻ നേരംതികയില്ലെന്നാൽ
സ്വാർത്ഥത തന്നുടെ ശീതള സുഖവും തേടിയലഞ്ഞാൽ
മറുകരയണയുംമുൻപേ മരണം നിന്നെ വരിക്കും

ഭൂമിമടുത്തിനി ചൊവ്വയിലെത്തി മനുഷ്യകരങ്ങൾ
മാറുപിളർന്നാ ചോരയുമൂറ്റി വലിച്ചുകുടിക്കാനോ ?
നന്ദിയൊരൽപ്പംമനസ്സിൽ ബാക്കിയിരിപ്പുണ്ടെന്നാൽ
അവിടെപ്പണിയുക ഭൂമിക്കായൊരു സ്മാരക സൗധം


up
0
dowm

രചിച്ചത്:സലീം പൂനൂർ
തീയതി:12-02-2017 05:45:40 AM
Added by :Abdulsaleem MP
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :