ധരണിയുടെ കാമുകൻ  - മലയാളകവിതകള്‍

ധരണിയുടെ കാമുകൻ  

പാലപൂച്ചിരിയുമായി വന്നൊരു പെണ്ണെ
നിന്നെ കെട്ടാനാളുവരുന്നുണ്ടെ !
അങ്ങ് മാമലക്കുന്നിൽ മുകളിൽ
ഒളികണ്ണിട്ടു നോക്കുന്നുണ്ടേ അവൻ നിന്നെ ! (2 )

നിൻ ഉടുപുടവമാറ്റി അവൻ
കെട്ടിപുണരാൻ വരുന്നുണ്ടേ
അപ്പോഴാ ഹരിത രോമകൂപങ്ങൾ
നാണത്താലാടി കളിക്കുന്നെ

പാലപൂച്ചിരിയുമായി വന്നൊരു പെണ്ണെ
നിന്നെ കെട്ടാനാളുവരുന്നുണ്ടെ !
അങ്ങ് മാമലക്കുന്നിൽ മുകളിൽ
ഒളികണ്ണിട്ടു നോക്കുന്നുണ്ടേ അവൻ നിന്നെ

നിൻ വിയർപ്പു കണങ്ങൾ അവൻ
ഒപ്പിയെടുക്കുന്നേ, ചുടു
നിശ്വാസത്താൽ എല്ലാം മറന്നങ്ങനെ
നീ മാദകയായി രമിക്കുന്നേ !

പാലപൂച്ചിരിയുമായി വന്നൊരു പെണ്ണെ
നിന്നെ കെട്ടാനാളുവരുന്നുണ്ടെ !
അങ്ങ് മാമലക്കുന്നിൽ മുകളിൽ
ഒളികണ്ണിട്ടു നോക്കുന്നുണ്ടേ അവൻ നിന്നെ !

നിന്നെ ഗാഢമായി തഴുകി ഉറക്കിയിട്ടവന്
പോകുവാൻ നേരമായാൽ നീ -
എന്തുചെയ്യുമെടി പെണ്ണെ !


up
0
dowm

രചിച്ചത്:ladarsha
തീയതി:12-02-2017 10:39:58 AM
Added by :ladarsha
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me