നിനക്കായി  - തത്ത്വചിന്തകവിതകള്‍

നിനക്കായി  

എൻ മിഴിയിണ തുറന്നാൽ എൻ പ്രിയൻ രൂപം
അകക്കണ്ണിൽ നിറയും നിൻ പൂമേനി
ആ മേനിതൻ മാറിൽ ചായാൻ എനിക്ക് മോഹം
നിൻ സ്നേഹമാകും കരുതൽ
എന്നെ പുളകിതയാക്കുന്നു
എൻ അന്ത രംഗം നിറഞ്ഞു തുളുമ്പുന്നു
നിൻ അധര മെൻ കാതിൽ മന്ത്രിക്കുമ്പോൾ
നിൻ തേൻ മൊഴി എൻ കർണ്ണങ്ങൾക്കു ഇമ്പമേകുന്നു
ആ സ്വരമാധുരിയിൽ അലിഞ്ഞു ഞാൻ നിൽപ്പു
നിൻ കരതാരെന്നെ തഴുകുമ്പോൾ
എൻ അന്തരംഗം പ്രേമത്താൽ രോമാഞ്ചമണിയുന്നു
നിൻ അധര മെൻ അധരത്തോടു ചേരുമ്പോൾ
ഞാൻ അറിയുന്നു നിൽ പ്രണയാഗ്നി
നിൻ സ്നേഹമെൻ മേനി യെ പൊതിയുമ്പോൾ
ഞാൻ അറിയുന്നു പൂക്കൾതൻ പരവതാനി
പ്രകൃതി തൻ ആലിപ്പഴം പൊഴിക്കുമ്പോൾ
എൻ മനതാരിൽ നിറയുന്നു എൻ പ്രിയൻ തൻ ഓർമ്മകൾ
ആകാശവിതാനം സൂര്യ തേജസിൽ നിറയുമ്പോൾ
എൻ ഹൃത്തിൽ പൂർണേന്ദു വിരിയുന്നു
വെളിച്ചത്തെ പുണരാൻ ശ്രമിക്കുമെൻ ഇരുട്ടിനെ
പ്രിയൻ തൻ കരങ്ങളായി കാണുന്നു ഞാൻ
എന്നുമെൻ ഹൃത്തിൽ സ്നേഹം നിറയ്ക്കും
എൻ പ്രാണേശ്വര നിനക്കായി നിനക്കായി മാത്രമി ജന്മം .

" ഹൃദയം നിറഞ്ഞ പ്രണയാശംസകൾ "
up
0
dowm

രചിച്ചത്:bindhu
തീയതി:13-02-2017 02:22:21 PM
Added by :raju francis
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :