നമ്രശീര്‍ഷം - പ്രണയകവിതകള്‍

നമ്രശീര്‍ഷം 

*****************
ഈ പുരുഷ ജീവിതം തീര്‍ത്ത
നിഗൂഡതകള്‍ക്ക് നേരും നെറിയുമില്ല സഖീ...
വിട്ടുപോവാതെ ഞാന്‍ കുറിച്ചിട്ട വരികള്‍
കാട്ടു തീ പോല്‍ ഭയാനകമാണീ ഓര്‍മ്മ ചെപ്പ്
അക്ഷരത്തെ പ്രണയിച്ചു രാക്ഷസനായതോ
സാംസ്കാരിക സാക്ഷരത നഷ്ടപ്പെട്ടതോ...
വെള്ളം ചേരാത്ത കുപ്പികള്‍ മോന്തി
തെല്ലും ഭയക്കാത്ത തൂലികയുമേന്തി
കാമന കണ്ണുകള്‍ക്കായ് കഥകളൊരുക്കി
രതിവര്‍ണ്ണ കവിതകള്‍ തന്‍ ലഹരി പൂണ്ടു
മറന്നുപോയി സഖീ ഞാനെന്ന സത്തയെ
അടര്‍ന്നുപോയി എന്നിലെ നീ എന്ന ചിന്തയും
എത്രയോ നാടുകള്‍ താണ്ടി ഞാനിന്നിതാ
എനിക്കായി കാത്തിരിക്കും നിന്‍ പ്രണയ തീരത്ത്‌
പുറം കാണാത്ത അക്ഷരങ്ങള്‍ നിറച്ചൊരു
ആത്മകഥ പറയുമീ ഓര്‍മ്മക്കുറിപ്പുകള്‍
ആരും തുറക്കാത്ത പൂട്ടുകള്‍ ഭേദിച്ചു
കാണണം സഖീ.. ഞാനെന്ന നഗ്ന സത്യത്തെ..
നീ പണിത പ്രണയ ഗോപുരം ഇനിയും അസ്തമിച്ചില്ലെങ്കില്‍
പറയണം സഖീ .. ഉയര്‍ത്താന്‍ എന്‍ നമ്രശീര്‍ഷം.

- - സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:-സാലിം നാലപ്പാട്
തീയതി:13-02-2017 03:42:35 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)