ഈ പ്രണയ ദിനം  - പ്രണയകവിതകള്‍

ഈ പ്രണയ ദിനം  


ഒരു കിനാ തുമ്പി പോൽ വന്നു നീ എൻ നിനവിൽ ....
നീയാകുമീ നേർത്ത തെന്നലായി ,
നീ എൻ മനതാരിൽ കുളിർമഴ ചൊരിഞ്ഞു!!!
നീ എന്നിൽ ഉതിരുമാ രക്തവർണം .......
എൻ തിരുനെറ്റിയിൽ നിൻ സിന്ദൂര രേഖയായി .
നിന്നിലൂടെൻ ജന്മം തളിരണിഞ്ഞു ........
ഈ പ്രണയ ദിനത്തിൽ നിന്നോർമകൾ ,
എന്നിൽ പ്രണയത്തിൻ മുകുളങ്ങൾ തീർത്തു.
എന്നും എൻ പ്രണയം നിൻ ഹൃത്തടത്തിൽ ......
വാടാത്ത പൂക്കളായി മാറീടേണം........
ഈ പ്രണയ ദിനത്തിൽ ഞാനെകുന്നു ,
നിൻ കൈകുമ്പിളിലായി എൻ പ്രണയത്തെ .......

up
0
dowm

രചിച്ചത്:സുനിത
തീയതി:13-02-2017 06:24:37 PM
Added by :SUNITHA
വീക്ഷണം:567
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :