പ്രണയാവേശം. - തത്ത്വചിന്തകവിതകള്‍

പ്രണയാവേശം. 

പ്രണയത്തിൻ വിത്തുകൾ വിതച്ചപ്പോൾ
ഹൃദയങ്ങൾക്കനുരാഗംമാത്രം,
കാറ്റില്ല,കോളില്ല,
മധുരിക്കുംപുഞ്ചിരിമാത്രം,

പാലൊഴുകി,തേനോഴുകി,
മനപ്പായസമുണ്ടാക്കി,
അണയാത്തൊരുദീപം,
അറിയാതോരുപൂജ
ശ്രീകോവിൽഒരുങ്ങി
ശ്രവണസന്ധ്യയിൽ

സ്നേഹമതിലുകൾ തൊട്ടുരുമ്മി,
ചുംബനമൊരു കലയായി,
രാവിന്റെമറവിൽ
സ്വപ്നങ്ങളുണ്ടായി,

ചന്ദ്രന്റെ വിടവിൽ
രണ്ടുനക്ഷത്രങ്ങളായി,
കിനാവുകൾമെനഞ്ഞെടുത്തു
പ്രണയംസൗന്ദര്യപൂജയിൽ.

പ്രണയവസന്തത്തിലെ
നായകനും നായികയും.
സ്വയം മെനഞ്ഞ ചുറ്റമ്പലത്തിൽ.
ദീപാരാധനനടത്തി,


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:17-02-2017 07:11:46 PM
Added by :Mohanpillai
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :