പ്രതികൂട്ടിൽ,       
    ഇണപിരിയില്ലെന്നുപറഞ്ഞവർ
 ഇണചേർന്നുകൂടുവിട്ടിന്നു
 ഇണപിരിഞ്ഞെത്തിയപ്പോൾ
 ഇണങ്ങാനച്ഛനുമമ്മയുംമാത്രം,
 
 ചരിത്രമേറെപറയാനുണ്ട്
 ചാരിത്ര്യമിന്നില്ലാതെ
 സ്വന്തമായൊന്നുണ്ട്,
 വയറ്റിൽ വളർത്താൻ,.
 
 പ്രണയത്തിനൊരുപാടുകണ്ണുണ്ട്
 നിലകളേറെയുണ്ട്, നാളങ്ങളിൽ
 കുരുതുകഴിഞ്ഞാൽ പെണ്ണിന്റെ
 ജീവൻ സ്വന്തം അമ്മയെ തേടുന്ന
 വിധിയിൽ വേണ്ടന്നുപറഞ്ഞ
 വീതവും ചോദ്യങ്ങളാകുന്നു.
 
 സമൂഹമിന്നുപകച്ചുനില്കുന്നു
 ന്യായാധിപന്റെ പ്രതികൂട്ടിൽ
 ഉത്തരങ്ങളില്ലാതെ അലട്ടുന്നു.
 കുടുംബത്തിന്റെ തറക്കല്ലു.-
 പൊളിക്കാനിഷ്ടമില്ലാത്ത
 രക്ഷിതാവാം വിധികർത്താവിനെ.
 
 
 
 
      
       
            
      
  Not connected :    |