എൻകവിത
ഉടഞ്ഞ വീണ തൻ പിടഞ്ഞ തന്ത്രിയിൽ
ഉതിർന്ന നാദമാണെൻ കവിത
കടുത്ത ഗദ്ഗദം കടിച്ചമർത്തവേ
ഗളത്തിൽ തങ്ങിയ നീർക്കണങ്ങളാൽ
നനച്ചു നാമ്പിട്ടതെൻ കവിത
അറ്റുപോയോരെൻ പക്ഷമൊന്നിലായ്
പറ്റിനിൽക്കുന്ന രുധിര ബിന്ദുക്കളാൽ
തരിശിലാണ്ടൊരെൻ മനമരുപ്പച്ചയിൽ
തൂകിടട്ടെ ഞാനൊരിറ്റു സാന്ത്വനം
Not connected : |