ഒരുമിക്കാൻ... - തത്ത്വചിന്തകവിതകള്‍

ഒരുമിക്കാൻ... 

സ്നേഹമല്ല, പ്രേമമല്ല.
പ്രിയമല്ല, അനുരാഗമല്ല
ഇഷ്ടമാണൊന്നിച്ചുജീവിക്കാൻ
ഹൃദയങ്ങൊളൊന്നിച്ചാൽ
ഭൂകമ്പമുണ്ടാക്കില്ലൊരിക്കലും
സമ്മതമാണോയെന്നു പറയൂ!

"എന്റെ ദുരവസ്ഥയെങ്ങനെ
ആഘോഷിക്കുമെന്നറിയില്ല.
സൗന്ദര്യം മാത്രമല്ല,ഇഷ്ടത്തിന്,
പ്രായത്തിന്റെ ആഘോഷവുമില്ലേ?"

അവളുടെ മുഖമറിഞ്ഞയാൾ
'എന്തെങ്കിലുമൊന്ന് പറഞ്ഞാൽ,
ഞാനൊന്നുമേ ഭവിക്കില്ല,
വിലപിക്കില്ല, സന്തോഷിക്കില്ല,
മനസ്സിൽ തോന്നിയ ഭാരമിറക്കി
വേണ്ടന്നുപറഞ്ഞാൽ വിടപറയാം
വേണമെന്നുപറഞ്ഞാൽ വീണു-
കിട്ടിയപോലെ' ,എന്നുപറഞ്ഞുത്തരത്തിനായ്.

അവളൊന്ന്‌പുഞ്ചിരിച്ചു.
അടുത്തടുത്തുവന്നു.
അയാളും അവളും അധരത്തിൽ
അറിയാതെ കെട്ടിപിടിച്ചു
അവളല്പം മൂത്തതെങ്കിലും,
അവരൊന്നാകാൻ ഒരുമ്പെട്ടു.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:20-02-2017 10:02:52 PM
Added by :Mohanpillai
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me