രക്ഷയില്ലാതെ.......
വയസ്സായ അമ്മയെ ആരുനോക്കും
വയസ്സറിയാത്തപെണ്ണിനെആരുനോക്കും
വയസ്സറിയുന്നവർക്കും രക്ഷയില്ലാതെ,
വീടൊരു ഇട വഴിയമ്പലംപോലെ.
വീട്ടിലും രക്ഷയില്ല, നാട്ടിലും രക്ഷയില്ല
പുറത്തു പറയാൻ വയ്യാത്ത നാണക്കേടുകൾ,
ചോറല്ല,ചിരിയല്ല,പണമല്ല,
ചേറിൽ കുളിച്ച ദിവസങ്ങൾ,
കരച്ചിലിന്റെ നിമിഷങ്ങളുമായ്.
ചരിത്രമൊരിക്കലുംതിരുത്താതെ,
ദേവതയായിരുന്ന സ്ത്രീയോ
ദേവദാസിയെക്കാളും കഷ്ടം,
Not connected : |