അധരവ്യായാമം - തത്ത്വചിന്തകവിതകള്‍

അധരവ്യായാമം 


യോഗങ്ങൾ കൂടിയും.
ചർച്ച ചെയ്തും
തീരുമാനമില്ലാതെയും
പ്രഖ്യാപനം നടത്തിയും,
അവകാശമുന്നയിച്ചും
വിമര്ശനം നടത്തിയും
കാലതാമസം വരുത്തിയും
തെരുവുയുദ്ധം നടത്തിയും
ചെയ്യാതിരുന്നും
ചെയ്യിപ്പിക്കാതെയും.
കാലതാമസംവരുത്തിയും
സത്യവും കള്ളവും
വളച്ചൊടിച്ചും
തിരഞ്ഞെടുപ്പെന്ന
മഹോത്സവം മാത്രമായി
ജനാധിപത്യം
ജനത്തിനെതിരെ
ഒരു വിരോധാഭാസമായി.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:22-02-2017 09:16:33 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :