കൂന്തൽ - തത്ത്വചിന്തകവിതകള്‍

കൂന്തൽ 

എന്റെ വളർച്ച കണ്ട് നീ
എന്നും സന്തോഷിച്ചിരുന്നു
നിന്റെ കൈകൾ എന്നും
എന്നെ സ്നേഹത്തോടെ
തലോടിയിരുന്നു
എന്റെ സൗന്ദര്യം എന്നും
നീ ആസ്വദിച്ചിരുന്നു
എന്റെ നാശം നീ ഒരിക്കലും
ഇഷ്ടപ്പെട്ടിരുന്നില്ല
ഞാൻ എന്നും
നിന്റേത് മാത്രമായിരുന്നു
എന്നിട്ടും,
എന്റെ ജീവൻ പൊലിഞ്ഞ്
നിന്റെ ഭക്ഷ്ണപ്പാത്രത്തിൽ
ഞാൻ വീണു കിടന്നപ്പോൾ
ഏറെ വെറുപ്പോടെ
അതിലേറെ അറപ്പോടെ
എന്നെ നീ വലിച്ചെറിഞ്ഞില്ലേ
ഒരിക്കലും മരണമില്ലാത്തവന്റെ
അഹങ്കാരത്തോട..


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:22-02-2017 04:35:24 PM
Added by :JaseelaNoushad
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :