യാത്രാ മൊഴി...
മറവിയുടെ മുഖപടം വലിച്ചെറിഞ്ഞ് പഴയ ഓര്മകൾക്കൊപ്പം ഒരു യാത്ര പോകണം. ഇതളുകൾ പൊഴിയാത്ത പൂവിനെ കാണണം..ഒടുവിൽ എന്നിലെ ഭ്രാന്തൻ ചിന്തകളും മുറിവേറ്റ മനസും കൂട്ടിച്ചേർത്തൊരു കവിത എഴുതണം......എന്നിലെ ഏറ്റവും തീവ്രമായ ഭാഷ നിനക്ക് അതിൽ കാണാം....പിന്നെയത് നിന്നെയേല്പിച്ചു ഞാൻ നടക്കും.... എണ്ണമറ്റ നിസ്സഹായതകളുടെ കൂടു വിട്ടു എങ്ങോട്ടെന്നില്ലാതെ......
ജീവിതത്തിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഏറ്റവും കൂടുതൽ തവണ കാഴ്ചക്കാരനായ ജനാലാപടിയോട് യാത്ര പറയാൻ വയ്യ.....
എന്നെ ഞാനാക്കിയ പ്രിയപ്പെട്ട അക്ഷരങ്ങളെ, ഇന്നലെകൾക്കു ഒപ്പം ഞാനൊരു യാത്ര പോകുന്നു.......
*യാത്രാമൊഴി*
Not connected : |