സുഖം
സുഖം
ഒരു പകല്‍ മുഴുവന്‍
വരണ്ടിരിക്കുന്ന
ചെടിച്ചുവട്ടിലേക്ക്,
നാലുമണിക്ക് തളിക്കുന്ന
ഇത്തിരി വെള്ളം,
സുഖമാണ്.
ഒരു ദിവസം മുഴുവന്‍
നാക്കിട്ടലച്ചു പഠിപ്പിക്കുന്ന
ടുടൊരിഅല് കോളേജ് അധ്യാപകന്റെ
തൊണ്ടയിലൂടെ
നാലുമണിക്ക്
അരിച്ചിറങ്ങുന്ന
ഇളം ചൂടുള്ള ചായ,
സുഖമാണ്.
ഒരു ജന്മം മുഴുവന്‍
വരണ്ടു കിടന്ന
തരിശു ഭൂമിയിലേക്ക്,
പെയ്യ്തിറങ്ങുന്ന
അപൂര്‍വമായ
വേനല്‍മഴ,
സുഖമാണ്,
ജീവിതമാണ്.
കണ്ണ് തുറക്കുമ്പോള്‍
തുടങ്ങുന്ന ഓട്ടം.
കയറിയും ഇറങ്ങിയും
കാല്‍ കഴച്ചും കുഴഞ്ഞും,
സന്ധ്യയാകുമ്പോള്‍
മുകളിലാകാശവും
താഴെ ഭൂമിയും
കന്നിളിരുട്ടുമായി,
തെക്കോട്ട് ദര്‍ശനമായി,
നീണ്ടു നിവര്ന്നുള്ള
കിടപ്പ്,
സുഖമാണ്.
Not connected : |